രണ്ടരവർഷമായി ജയിലിലാണെന്ന് ജോളി; ജാമ്യപേക്ഷ നൽകാൻ സുപ്രീം കോടതി,

രണ്ടരവർഷമായി ജയിലിലാണെന്ന് ജോളി; ജാമ്യപേക്ഷ നൽകാൻ സുപ്രീം കോടതി,
Mar 23, 2024 12:45 PM | By Editor

ഹൈലൈറ്റ്:

കൂടത്തായി കൊലപാതക കേസ്

. ജോളി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

രണ്ടരവർഷമായി ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹർജി സമർപ്പിച്ചത്.

കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേസിൽ രണ്ടരവർഷമായി ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹർജി സമർപ്പിച്ചത്. ജയിലിൽ കഴിയുകയാണെങ്കിൽ ജാമ്യപേക്ഷയാണ് നൽകേണ്ടതെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.ജാമ്യാപേക്ഷ നൽകാൻ ജോളിക്ക് സുപ്രീം കോടതി അനുമതി നൽകി. കേരളത്തിലെ പ്രമാദമായ കേസ് എന്നാണ് കൂടത്തായി കേസിനെ സുപ്രീം കോടതി നിരീക്ഷിച്ചത്. അഭിഭാഷകൻ സച്ചിൽ പവഹയാണ് ജോളിക്കായി ഹാജരായത്.2009ലാണ് കൂടത്തായി കേസിലെ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. കോഴിക്കോട് ജില്ലയിലെ കൂടത്തായി പൊന്നാമറ്റം തറവാട്ടിലെ ആറുപേരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. 2002 മുതൽ 2016വരെയുള്ള കാലയളവിലാണ് ഇത്രയും മരണം കുടുംബത്തിൽ സംഭവിച്ചത്. റിട്ട. അധ്യാപിക അന്നമ്മ തോമസിൻ്റേതാണ് ആദ്യമരണം. അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ്, അന്നമ്മയുടെ സഹോദരൻ എംഎം മാത്യു, ടോം തോമസിൻ്റെ മകൻ ഷാജുവിൻ്റെ ഒരുവയസ്സുള്ള മകൾ ആൽഫൈൻ, ഷൈജുവിൻ്റെ ഭാര്യ ഫിലി എന്നിവരാണ് മരിച്ചത്.ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സമാനമായ സാഹചര്യത്തിലാണ് ടോം തോമസും മകൻ റോയിയും മരിച്ചത്. വർഷങ്ങളുടെ ഇടവേളയിലാണ് ഇത്രയും മരണം സംഭവിച്ചത്. 16 വർഷത്തിനിടെ കുടുംബത്തിൽ ആറുപേർ ദൂരൂഹമായി മരിച്ചതോടെ ടോം തോമസിൻ്റെ മകൻ റോജോ തോമസ് നൽകിയ പരാതിയിൽ അന്നത്തെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെജി സൈമൺ ആണ് അന്വേഷണത്തിന് തുടക്കമിട്ടത്. മരണങ്ങൾ കൊലപാതകമാണെന്ന് വ്യക്തമായതോടെ രണ്ട് ഇടവകളിലെ മൂന്ന് കല്ലറകളിലായി അടക്കം ചെയ്തിരുന്ന മൃതദേഹങ്ങൾ പോലീസ് പുറത്തെടുത്ത് പരിശോധനയ്ക്കയച്ചിരുന്നു.

Jolly has been in jail for two and a half years; Supreme Court to grant bail

Related Stories
നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

Mar 27, 2024 11:46 AM

നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന്...

Read More >>
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും

Mar 27, 2024 11:42 AM

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്...

Read More >>
അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

Mar 27, 2024 11:32 AM

അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി...

Read More >>
കേരളത്തില്‍ ഇന്നത്തെ സ്വർണ വില (21st March 2024)

Mar 21, 2024 01:36 PM

കേരളത്തില്‍ ഇന്നത്തെ സ്വർണ വില (21st March 2024)

കേരളത്തില്‍ ഇന്നത്തെ സ്വർണ വില (21st March...

Read More >>
വേനല്‍ മഴയെത്തുന്നു, ഈ ജില്ലകളില്‍

Mar 21, 2024 12:06 PM

വേനല്‍ മഴയെത്തുന്നു, ഈ ജില്ലകളില്‍

വേനല്‍ മഴയെത്തുന്നു, ഈ...

Read More >>
Top Stories